'തെളിവുകളൊന്നുമില്ലാതെ നമ്പി നാരായണനെ അറസ്റ്റ് ചെയ്തു, മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു'; ഐഎസ്ആർഒ ഗൂഢാലോചന കേസിലെ സിബിഐ കുറ്റപത്രത്തിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് 

JULY 10, 2024, 4:12 PM

തിരുവനന്തപുരം: ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽപ്പെടുത്തിയ ഐഎസ്ആർഒ ഗൂഢാലോചന കേസിലെ സിബിഐ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. സിഐ ആയിരുന്ന എസ് വിജയനാണ് കേസ് കെട്ടിച്ചമച്ചതെന്നാണ് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. 

അതേസമയം മറിയം റഷീദക്കെതിരെ വഞ്ചിയൂർ സ്റ്റേഷനിൽ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മഹിയം റഷീദയെ അന്യായ തടങ്കലിൽ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാൻ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയിൽ വച്ച് പീഡിപ്പിച്ചു എന്നും കുറ്റസമ്മതം നടത്താനായിരുന്നു പീഡനം എന്നുമുള്ള ഞെട്ടിക്കുന്ന കാര്യങ്ങളും കുറ്റപത്രത്തിൽ പറയുന്നുണ്ട്

രണ്ടാം പ്രതി സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഗൂഢാലോചന കുറ്റപത്രത്തിലാണ് സിബിഐ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്.

vachakam
vachakam
vachakam

ചാരവൃത്തി നടത്തിയെന്ന് എഴുതി ചേർത്ത കേസിൽ ഒരു തെളിവുമില്ല എന്നും പ്രതി ചേർത്തവരുടെ വീട്ടിൽ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. ബോസിന് വേണ്ടി കൃത്രിമരേഖ ജോഷ്യയുണ്ടാക്കി. മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് കസ്റ്റഡിയിൽ വെച്ച് നമ്പി നാരായണനെ മർദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam