മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി

JANUARY 28, 2021, 7:31 PM

ഇൻഡോർ: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെ ജാമ്യാപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളി.സാഹോദര്യവും ഐക്യവും വളർത്തേണ്ടത് ഓരോ പൗരന്റേയും ഭരണഘടനാപരമായ കടമയാണെന്ന് പറഞ്ഞാണ് ഫാറൂഖിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കുന്നത്.

 ജനുവരി ഒന്നിന് ഇൻഡോറിലെ 56 ദുകാൻ മേഖലയിലെ കഫേയിൽ വച്ചു നടന്ന ചടങ്ങിലാണ് ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറുഖി ഹിന്ദു ദൈവങ്ങൾക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എതിരെ മോശം പരമാർശം നടത്തിയതെന്നാണ് ആരോപണം. 

ഫാറൂഖിക്ക് പുറമേ, എഡ് വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയാണ് സെക്ഷൻ 295 എ, 298, 269, 188, 34 എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

ഫാറൂഖി കുറ്റം ചെയ്തില്ലെന്നതിന് തെളിവുകളൊന്നുമില്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കോടതി വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ താൻ പരാമർശിച്ചിട്ടില്ലെന്ന മുനവ്വർ ഫാറൂഖിയുടെ വാദവും തള്ളിയിരുന്നു. 

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam