മുംബൈ ട്രാൻസ്-ഹാർബർ ലിങ്ക് (എംടിഎച്ച്എൽ), പൂർത്തിയാകുന്നതോടെ പൂനെയിലേക്കും ഗോവയിലേക്കും പോകുന്നവർക്ക് യാത്ര എളുപ്പമാകും. സെവ്രിയ്ക്കും നവാ ഷെവയ്ക്കും (ജെഎൻപിടി) ഇടയിൽ വരാനിരിക്കുന്ന കടൽപ്പാലം 2024 അവസാനത്തോടെ തയ്യാറാകുമെന്നാണ് പുതിയ വിവരം.
ദക്ഷിണ മുംബൈയ്ക്കും നവി മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം വെട്ടിക്കുറയ്ക്കുന്നതിനേക്കാൾ ഇത് കൂടുതൽ പ്രയോജനപ്പെടുന്നത് മുംബൈയിൽ നിന്ന് പൂനെയിലേക്കും ഗോവയിലേക്കും പോകുന്നവർക്കായിരിക്കും.
ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും നവി മുംബൈയിലെ വികസന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് പ്രതീക്ഷ. ഈ ലിങ്കിന് സെവ്രി, ശിവാജി നഗർ, ചിർലെ എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകൾ ഉണ്ടാകും.
നിലവിലെ പുനെയിലേക്കുള്ള റൂട്ട് പി ഡി മെല്ലോ റോഡ്, ഫ്രീവേ, സയൺ-പൻവേൽ എക്സ്പ്രസ് വേ, മുംബൈ-പൂനെ എക്സ്പ്രസ് വേ എന്നിങ്ങനെയാണ്. ഇത് ഭാവിയിൽ പി ഡി മെല്ലോ റോഡ്, ഫ്രീവേ (സെവ്രിക്ക് മുന്നിലുള്ള എക്സിറ്റ്), ചിർലെ വഴി നിർമ്മാണത്തിലിരിക്കുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മുംബൈ-പൂനെ എക്സ്പ്രസ് വേയിലേക്ക് കടന്നു പോകും
മുംബൈയിൽ നിന്നും പൂനെയിലേക്കുള്ള യാത്രാ സമയം കുറയുന്നതോടെ 90 മിനിറ്റ് കൊണ്ട് പൂനെയിൽ എത്താനാകുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്