മുലായം സിങ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു  

OCTOBER 4, 2022, 7:51 AM

ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ (82) ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നെന്ന് ആശുപത്രി ബുള്ളറ്റിൻ. ​

ഗുരു​​ഗ്രാമിലെ മെഡാന്റ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിലാണ് മുലായം സിങ് യാദവ് ഇപ്പോഴുള്ളത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്രപരിചണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്. 

'മുലായം സിങ് ജിയുടെ നില അതീവ​ഗുരുതരമായി തുടരുകയാണ്. മെഡാന്റ ആശുപത്രിയിലെ ഐസിയുവിലാണ് ഇപ്പോഴുള്ളത്. വിദ​ഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്'.ആശുപത്രി ബുള്ളറ്റിനിൽ പറയുന്നതാ‌യി സമാജ് വാദി പാർട്ടി ട്വീറ്റ് ചെയ്തു. അദ്ദേഹം എത്രയും രോ​ഗവിമുക്തനായി പൂർണ ആരോ​ഗ്യവാനായി തിരിച്ചുവരാൻ പ്രാർഥിക്കുന്നതായും പാർട്ടി ട്വീറ്റിൽ പറ‌യുന്നു. 

vachakam
vachakam
vachakam

ഓ​ഗസ്റ്റ് 22 മുതൽ ആശുപത്രിയിൽ ചികിത്സ‌യിലാണ് മുലായം സിങ് യാദവ്. ഞാ‌യറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam