കൗമാരക്കാരനായ തന്റെ മകന് മൂന്നുതവണ വിവാഹിതയായ 32 വയസുള്ള സ്ത്രീയെ വിവാഹം കഴിച്ചുവെന്നാരോപിച്ച് ബാലാവകാശ കമിഷനില്‍ പരാതി നല്കി പിതാവ്. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലാണ് സംഭവം ഉണ്ടായത്.
തന്റെ മകനെ കൊണ്ട് അവര്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. നിരക്ഷരനായ തന്റെ മകനെക്കൊണ്ട് ഖുതാര്‍ ഗ്രാമത്തിലെ ഗ്രാമ സര്‍പഞ്ചിന്റെ നിര്‍ദേശപ്രകാരം വിവാഹം കഴിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവിന്റെ ആരോപണം.
മുമ്പ് മൂന്ന് തവണ വിവാഹിതയായ യുവതിയുമായി ഒരാഴ്ച മുമ്പ് നിര്‍ബന്ധിത വിവാഹം നടത്തിയതിനുശേഷം കൗമാരക്കാരനെ കണ്ടെത്താനായിട്ടില്ലെന്നും പിതാവ് പറയുന്നു. ഇത് ആദ്യമായാണ് കമ്മിഷന് മുന്നില്‍ ഇത്തരമൊരു കേസ് വരുന്നതെന്ന് എസ്സിപിസിആര്‍ അംഗം ബ്രജേഷ് ചൗഹാന് പറഞ്ഞു.
അനധികൃത വിവാഹം അസാധുവാക്കാന്‍ ഞങ്ങള്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് (WCD) കത്തെഴുതിയിട്ടുണ്ട്. മെയ് 24 ന് സിങ്ഗ്രൗലി ജില്ലാ കലക്ടറെയും എസ്പിയെയും ഇക്കാര്യം അറിയിച്ചിരുന്നു. വിഷയത്തില്‍ നടപടിയെടുക്കാനും ഒരാഴ്ചയ്ക്കുള്ളില്‍ കമിഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും ചൗഹാന് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്