ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ നൂറ് കോടി; ഓപറേഷന്‍ താമരയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

DECEMBER 6, 2022, 11:09 AM

ന്യൂഡല്‍ഹി: ഓപറേഷന്‍ താമരയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ബി.ജെ.പിയിലേക്ക് കൂറുമാറാന്‍ ടി.ആര്‍.എസ് എം.എല്‍.എ പൈലറ്റ് രോഹിത് റെഡ്ഢിക്ക് ഇടനിലക്കാര്‍ വാഗ്ദാനം ചെയ്തത് നൂറ് കോടി രൂപ.

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ ഉപദ്രവിക്കുമെന്ന് ഏജന്റുമാര്‍ ഭീഷണിപ്പെടുത്തിയതായി രോഹിത് റെഡ്ഢി പൊലീസിന് മൊഴി നല്‍കിയെന്ന് ടി.ആര്‍.എസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിലെ എഫ്.ഐ.ആര്‍ ഉദ്ധരിച്ച്‌ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറസ്റ്റിലായ രാമചന്ദ്ര ഭാരതി എന്ന സതീഷ് ശര്‍മയാണ് വാഗ്ദാനം മുന്നോട്ടു വെച്ചത്. അടുത്ത തവണ ടി.ആര്‍.എസ് ടിക്കറ്റില്‍ മത്സരിക്കാന്‍ പാടില്ല, പകരം ബി.ജെ.പിയില്‍ ചേരണം. പ്രലോഭനം മാത്രമല്ല ഭീഷണിയുമുണ്ട്. ഇതൊന്നും അനുസരിച്ചില്ലെങ്കില്‍ ഇ.ഡിയെയും സി.ബി.ഐയെയും വിടും. ടി.ആര്‍.എസ് മന്ത്രിസഭയെ മറിച്ചിടും തുടങ്ങിയവയാണ് ഭീഷണികള്‍.

vachakam
vachakam
vachakam

ഏജന്റ് രാമചന്ദ്ര ഭാരതി തുഷാര്‍ വെള്ളാപ്പള്ളിയുമായി അപ്പപ്പോള്‍ ഫോണില്‍ സംസാരിച്ചാണ് ഓരോ ഡീലും മുന്നോട്ട് കൊണ്ടുപോയതെന്നു പൊലീസ് ഹൈകോടതിയില്‍ നല്‍കിയ അനുബന്ധ റിപ്പോര്‍ട്ടിലും ഉണ്ട്. ഏജന്റുമാരായ രാമചന്ദ്ര ഭാരതി, നന്ദകുമാര്‍, സിംഹയാജി എന്നിവരെ സ്വന്തം ഫാം ഹൗസില്‍ വിളിച്ചു വരുത്തിയാണ് രോഹിത് റെഡ്ഢി പൂട്ടിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam