മോദി യുഎസിൽ ചെലവിട്ടത് 65 മണിക്കൂറുകൾ, നടത്തിയത് 20 ചർച്ച

SEPTEMBER 26, 2021, 8:39 PM

ദില്ലി: യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി] പങ്കെടുത്തത് 20 ചർച്ചകളിൽ. യുഎസിൽ ചെലവിട്ട 65 മണിക്കൂറുകൾക്കുള്ളിലാണ് ഇത്രയധികം ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുത്തത് എന്നുള്ളതാണ് ശ്രദ്ധേയം. 

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം പൂർത്തിയാക്കി ദില്ലിയിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  വൻ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവർത്തകരും ചേർന്ന് നൽകിയത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മോദിയെ സ്വീകരിക്കാൻ നേരിട്ട് വിമാനത്താവളത്തിലെത്തിയിരുന്നു. മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്നാണ് പാലം വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പറഞ്ഞത്.

യഎസിലേക്കും അവിടെ നിന്നുള്ള മടക്കയാത്രയിലും വിമാനത്തിൽ വച്ച് വളരെ നീണ്ട നാല് ചർച്ചയും മോദി നടത്തിയതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച യുഎസിലേക്ക് ഉള്ള യാത്രയിൽ രണ്ട് ചർച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്.

vachakam
vachakam
vachakam

അവിടെ എത്തിയ ശേഷം ഹോട്ടലിൽ വച്ച് മൂന്ന് ചർച്ചകൾ നടന്നു. സെപ്റ്റംബർ 23ന് വിവിധ കമ്പനികളുടെ സിഇഒകളുമായി അഞ്ച് ചർച്ചയാണ് മോദി നടത്തിയത്. തുടർന്ന് യുഎസ് വൈസ് പ്രസിഡൻറ് കമല ഹാരിസുമായുള്ള ചർച്ച നടന്നു. ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

തുടർന്ന് ആഭ്യന്തര ചർച്ചകളും മോദി നടത്തി. സെപ്റ്റംബർ 24 വെള്ളിയാഴ്ചയാണ് യുഎസ് പ്രസിഡൻറ് ജോ ബൈഡനെ നരേന്ദ്ര മോദി കണ്ടത്. പിന്നാലെ ക്വാഡ് സമ്മേളനത്തിലും പങ്കെടുത്തു. ഇതിന് ശേഷം നാല് ആഭ്യന്തര ചർച്ചകളാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനിടെ വിമാനത്തിൽ വച്ച് രണ്ട് ചർച്ചകളിൽ കൂടി പ്രധാനമന്ത്രി പങ്കെടുത്തതായും പിഐബി വൃത്തങ്ങൾ അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam