നാസിക്: ചാര്‍ജിംഗ് മോഡില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ബുധനാഴ്ചയുണ്ടായ സ്ഫോടനത്തില്‍ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകളും വീടിന്റെ ജനല്‍ ചില്ലകളും തകര്‍ന്നു.
നാസിക് ജില്ലയിലെ ഉത്തം നഗര്‍ മേഖലയിലാണ് സംഭവം. സ്ഫോടനത്തില്‍ പൊള്ളലേറ്റ മൂന്ന് പേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ തൊട്ടടുത്ത് സൂക്ഷിച്ച പെര്‍ഫ്യൂം ബോട്ടിലാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം.
സ്ഫോടനം വളരെ വലുതായതിനാല്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ മാത്രമല്ല, പാര്‍ക്കിംഗ് സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകളുടെ ഗ്ലാസുകളും തകര്‍ന്നതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഏപ്രിലില്‍ തൃശ്ശൂരില്‍ എട്ട് വയസ്സുകാരി കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചിരുന്നു. ദുരന്തം നടക്കുമ്പോള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഫോണില്‍ വീഡിയോ കാണുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍, ഫെബ്രുവരിയില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ ഒരാള്‍ക്ക് ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ജീവന്‍ നഷ്ടപ്പെട്ടു. സംഭവത്തില്‍ 68കാരന്റെ മുഖത്തിനും ശരീരത്തിന്റെ മുകള്‍ ഭാഗത്തിനും സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു. ഫോണ്‍ ചാര്‍ജിംഗ് മോഡില്‍ ആയിരിക്കുമ്പോള്‍ മരിച്ചയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്