ചെന്നൈ: ഹിന്ദി ഭാഷയോടല്ല, അതിനെ അടിച്ചേൽപ്പിക്കുന്ന രീതിയോടാണ് എതിർപ്പെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ തുടർന്നും എതിർക്കുമെന്ന് സ്റ്റാലിൻ വ്യക്തമാക്കി.
മോഴിപോർ അഥവാ ഭാഷയുടെ യുദ്ധം എന്ന പേരിൽ ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് സ്റ്റാലിൻ ഹിന്ദിയോടും അതിനെ ഭരണഭാഷയാക്കി അടിച്ചേൽപ്പിക്കുന്ന നടപടിയെയും എതിർത്ത് നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയത്.
ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേൽപ്പിക്കുന്നതിലൂടെ ഹിന്ദിയല്ലാത്ത ഭാഷകൾ സംസാരിക്കുന്നവരെ രണ്ടാംതരം പൗരൻമാരായി തരംതാഴ്ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
തമിഴ് വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് കൊണ്ട് ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് തങ്ങളെന്ന് കരുതരുത്, ഹിന്ദിയെന്നല്ല ഒരു ഭാഷക്കും ഞങ്ങൾ എതിരല്ല. മാതൃഭാഷയെ നീക്കം ചെയ്ത് ഹിന്ദി ഭാഷ അവരോധിക്കാനുള്ള പരിശ്രമങ്ങളെയാണ് എതിർക്കുന്നതെന്നും എംകെ സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
തമിഴിനെ സ്നേഹിക്കുന്നതുകൊണ്ട് മറ്റ് ഭാഷകളെ വെറുക്കുന്നുവെന്ന് കരുതേണ്ടതല്ല. ഒരാൾ അയാളുടെ ഇഷ്ടത്തിനനുസരിച്ച് ഭാഷ പഠിക്കുന്നതിനെ എതിർക്കില്ല. എന്നാൽ, നിർബന്ധപൂർവം ഒരാളെ ഭാഷ പഠിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്