കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കി  എം കെ സ്റ്റാലിന്‍

MAY 11, 2021, 1:47 PM

ചെന്നൈ: മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ക്കു ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അധികാരത്തിലെത്തിയ ഡിഎംകെ സുതാര്യവും അഴിമതിരഹിതവുമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണമെന്നു സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. ഒട്ടേറെ എംഎല്‍എമാരില്‍ നിന്നാണു മന്ത്രിമാരെ തിരഞ്ഞെടുത്തത്. അതിനാല്‍, ലഭിച്ച അവസരം മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തണം.

പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത വേണം. ഇതില്‍ സംശയങ്ങള്‍ക്കോ ആരോപണങ്ങള്‍ക്കോ ഇടം നല്‍കരുത്.പോലിസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രിയോട് ആലോചിച്ച്‌ വേണം കാര്യങ്ങള്‍ തീരുമാനിക്കാനെന്നും നേരിട്ട് ഇടപെടരുതെന്നും നിര്‍ദേശം നല്‍കി.

ഡിഎംകെ അധികാരത്തിലെത്തിയാല്‍ അരാജകത്വം തിരികെയെത്തുമെന്നു അണ്ണാഡിഎംകെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു. മുന്‍ ഡിഎംകെ സര്‍ക്കാരുകളുടെ കാലത്ത് നേതാക്കള്‍ക്കെതിരെ ഭൂമി തട്ടിയെടുക്കലുള്‍പ്പെടെയുള്ള ആരോപണങ്ങളുയരുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam