ന്യൂനപക്ഷകാര്യ മന്ത്രാലയം അവസാനിപ്പിക്കാന്‍ പോകുന്നു? സത്യമെന്ത്

OCTOBER 3, 2022, 11:17 PM

ന്യൂ​ഡ​ല്‍​ഹി: ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി മ​ന്ത്രാ​ല​യ​വു​മാ​യി ല​യി​പ്പി​ക്കു​ന്നു​വെ​ന്ന വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍.

ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കു​ന്ന​തി​നു​ള്ള യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യം രൂ​പീ​ക​രി​ച്ച​തെ​ന്നും വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു. നീ​ക്ക​ത്തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് രാ​ജ്യ​സ​ഭാം​ഗം സ​യ്യി​ദ് നാ​സ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു നീ​ക്ക​വു​മി​ല്ലെ​ന്നു കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. നി​ല​വി​ല്‍ കേ​ന്ദ​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കാ​ണ് ന്യ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല.

vachakam
vachakam
vachakam

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തെ സാമൂഹ്യനീതി ശാക്തീകരണ വകുപ്പില്‍ ലയിപ്പിക്കും എന്നായിരുന്നു ദേശീയ മാധ്യമായ ഡെക്കാന്‍ ഹെറാള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാൽ ഈ രീതിയിൽ ഒരു തീരുമാനമോ ആലോചനയോ പരിഗണനയില്‍ ഇല്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക് ട്വീറ്റ് ചെയ്തു. വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെക്കാന്‍ ഹെറാള്‍ഡിനെ ടാഗ് ചെയ്താണ് ട്വീറ്റ് വന്നിരിക്കുന്നത്.

നേരത്തെ 2006ൽ യുപിഎ സർക്കാർ സ്ഥാപിച്ച ന്യൂനപക്ഷകാര്യ മന്ത്രാലയം ഒഴിവാക്കി സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിൽ ലയിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam