കോവിഡിനെതിരായ ആയുധം പ്രോട്ടോക്കോള്‍ പാലിക്കുകയാണെന്ന് ആരോഗ്യമന്ത്രി

APRIL 17, 2021, 7:59 AM

രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷം. മഹാരാഷ്ട്രയിലും ഡൽഹിയിലും റെക്കോർഡ് വർധനവാണ് പ്രതിദിന കേസുകളില്‍ രേഖപ്പെടുത്തുന്നത്. വാക്സീന്‍ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ അഭാവം രാജ്യത്ത് രൂക്ഷമായിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്ക് അനുമതി നല്‍കണമെന്ന് അമേരിക്കയോട് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനെവാല അഭ്യർത്ഥിച്ചു.

പൊലീസ് രാജ്യത്തെ പ്രതിദിന കേസുകള്‍ തുടർച്ചയായി മൂന്നാം ദിവസമാണ് രണ്ട് ലക്ഷം കവിയുന്നത്. മഹാരാഷ്ട്രയില്‍ 63,729 കേസുകളും 398 മരണവും ഡല്‍ഹിയില്‍ 19,486 കേസുകളും 141 മരണവും കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ കർഫ്യുവും ഡല്‍ഹിയില്‍ വാരാന്ത്യ കർഫ്യൂവും തുടരുകയാണ്. യു.പിയില്‍ 27,426 കേസുകളും 103 മരണവും ഗുജറാത്തില്‍ 8,920 കേസുകളും 94 മരണവും സ്ഥിരീകരിച്ചു. യുപിയിലും ഛത്തീസ്‍ഗഢിലും കൂടുതല്‍ ഐസിയു ബെഡ്ഢുകള്‍ ഒരുക്കാന്‍ കേന്ദ്രം നിർദേശിച്ചു.

vachakam
vachakam
vachakam

കുഭമേളക്കെത്തിയവരില്‍ 54 സന്യാസിമാരടക്കം 2000ല്‍ അധികം പേർക്ക് കോവിഡ് ബാധിച്ചു. 2 അഗാഢകള്‍ അംഗങ്ങളോട് സ്വദേശങ്ങളിലേക്ക് മടങ്ങാന്‍ നിർദേശിച്ചിട്ടുണ്ട്. രോഗബാധ കണക്കിലെടുത്ത് അജ്മീർ ദർഗ 30 വരെ അടച്ചു. അസംസ്കൃത വസ്തുക്കളുടെ അഭാവം രൂക്ഷമായത് വാക്സീന്‍ നിർമ്മാണത്തിന് തിരിച്ചടിയായിട്ടുണ്ട്. കോവിഡിനെതിരെ ഒന്നിച്ച് നില്ക്കണമെന്നും കോവിഷീൽഡ് നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിക്കുള്ള വിലക്ക് നീക്കണമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവല്ല അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു.

 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam