ഗാന്ധിനഗർ: കോഴിയെ മൃഗമായിട്ടാണോ പക്ഷിയായിട്ടാണോ കണക്കാക്കേണ്ടതെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങളെ കശാപ്പുശാലയിൽവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ ചോദ്യം ഉയർന്നത്.
ഈ ഹർജി ജഡ്ജിമാരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. സുപ്രീം കോടതിയുടെ നിർദേശങ്ങളും നിലവിലെ നിയമങ്ങളും കൃത്യമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനിമൽ വെൽഫെയർ ഫൗണ്ടേഷനും അഹിംസ മഹാ സംഘവുമാണ് ഹർജിയുമായി ഗുജറാത്ത് കോടതിയെ സമീപിച്ചത്. മൃഗങ്ങളെ കടകളിൽവെച്ച് കൊല്ലുന്നത് നിയമ ലംഘനമാണ്. ശുചിത്വ നിലവാരത്തെ ഇത് ബാധിക്കും.
ഇതിനാൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ നിരവധി പ്രാദേശിക കോഴിക്കടകൾ അടച്ചുപൂട്ടിച്ചിട്ടുണ്ട്.അതേസമയം കോഴിക്കട ഉടമകൾ കോടതി വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ കോഴികളെ മൃഗമായി പരിഗണിച്ച് കോടതി ഉത്തരവിട്ടാൽ കടകളിൽ കോഴികളെ കൊല്ലാൻ സാധിക്കില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്