ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും മാസ്‌ക് ധരിക്കുക; അല്ലെങ്കിൽ പിടിവീഴും 

APRIL 17, 2021, 4:48 PM

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുന്നു.ഇനി മുതൽ ട്രെയിനിലും റെയില്‍വേ സ്റ്റേഷനുകളിലും യാത്രക്കാർ  മാസ്‌ക് നിർബന്ധമായും ധരിക്കണം.ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ അഞ്ഞൂറു രൂപ പിഴ ഇനി മുതൽ വിധിക്കും. ഇത് ചൂണ്ടിക്കാട്ടിയുള്ള ഉത്തരവും ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട് 

മാസ്ക് ധരിക്കാതെയുള്ള യാത്ര റെയില്‍വേ ആക്ട് പ്രകാരം കുറ്റകരമാണെന്ന് ഉത്തരവില്‍ പരാമർശിച്ചിട്ടുണ്ട്. അടുത്ത ആറു മാസത്തേക്കോ പുതിയ ഉത്തരവ് വരുംവരെയോ ആണ് മാസ്‌ക് ധരിക്കുന്നതു നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്.

കൊവിഡ് മാനദണ്ഡം പാലിച്ച് ട്രെയിന്‍ സര്‍വീസ് നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം മേയ് പതിനൊന്നിനു തന്നെ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പുതിയ  ഉത്തരവ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ പരിസരം ശുചിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സ്റ്റേഷനിലും പരിസരത്തും തുപ്പുക, സമാനമായ വിധത്തില്‍ വൃത്തിഹീനമായി പെരുമാറുക എന്നിവയ്‌ക്കൊപ്പമാണ് മാസ്‌ക് ധരിക്കാത്തതും ശിക്ഷിക്കപ്പെടാവുന്ന കുറ്റങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary: mask should be wear in Railway stations and throughout the journey 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam