ഭവാനിപൂരിൽ മമത -തിവാരി തിരഞ്ഞെടുപ്പ് യുദ്ധം കടുക്കുന്നു

SEPTEMBER 26, 2021, 7:51 PM

ഭോജ്‌പുരി സൂപ്പർ താരവും ബിജെപി എംപിയുമായ മനോജ് തിവാരി ഞായറാഴ്ച ഭവാനിപൂരിലെ ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക തിബ്രെവാളിനായി വീടുവീടാന്തരം പ്രചാരണം നടത്തി. 

ഭവാനിപൂരിൽ  ബിജെപിയുടെ വിജയത്തിൽ ആത്മവിശ്വാസമുണ്ട്.തൃണമൂൽ കോൺഗ്രസിന് ഞങ്ങളുടെ പിന്തുണക്കാരെ കണ്ട് ഭയമാണ്തിവാരി പറഞ്ഞു.

അതേസമയം  ബി.ജെ.പിയെ തോൽപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് തന്നെ ധാരളമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

vachakam
vachakam
vachakam

രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിപ്പെടണമെന്നും താലിബാനി ബി.ജെ.പിക്ക് ഇന്ത്യയെ നശിപ്പിക്കാൻ കഴിയില്ലെന്നും മമത പറഞ്ഞു.സെപ്റ്റംബർ 30നാണ് തെരഞ്ഞെടുപ്പ്. നന്ദിഗ്രാമിൽ തോറ്റ മമതയ്ക്ക് ഭവാനിപൂരിൽ മത്സരം നിർണായകമാണ്.

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും.

ഭവാനിപൂരിൽ നിന്നും ജയിച്ച തൃണമൂൽ എം.എൽ.എ ഷോഭൻദേബ് ചതോപാധ്യായാണ് മമതയ്ക്ക് മത്സരിക്കുന്നതിനു വേണ്ടി രാജിവെച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam