മംഗ്ലൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടന

NOVEMBER 24, 2022, 3:14 PM

മംഗ്ലൂരു: മംഗ്ലൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അവകാശപ്പെട്ട് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടന രംഗത്തെത്തി. എന്നാൽ  ഇങ്ങനെയൊരു സംഘടനയെ കുറിച്ചു കൂടുതൽ അറിയില്ലെന്നാണ് പോലീസ് പറയുന്നത്.

മംഗ്ലൂരു പൊലീസിന് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ എന്ന സംഘടനയുടെ പേരിൽ സ്ഫോടനത്തിന്റെ അവകാശവാദം അറിയിച്ച് കൊണ്ട് കത്ത് ലഭിക്കുകയായിരുന്നു. 

മംഗ്ലൂരു മഞ്ജുനാഥ ക്ഷേത്രത്തിലാണ് സ്ഫോടനം നടത്താൻ ഉദ്ദേശിച്ചിരുന്നതെന്ന് കത്തിൽ പറയുന്നു.  

vachakam
vachakam
vachakam

മംഗ്ലൂരുവില്‍ വലിയ സ്ഫോടനമാണ് ലക്ഷ്യമിട്ടതെന്നാണ് സംഭവത്തിൽ പൊലീസിന്റെ കണ്ടെത്തൽ. മംഗ്ലൂരു നാഗൂരി ബസ് സ്റ്റാന്റില്‍ വന്‍ സ്ഫോടനത്തിനായിരുന്നു നീക്കമെന്നാണ് പൊലീസ് കണ്ടെത്തൽ.

അതിനിടെയാണ് ഇസ്ലാമിക് റെസിസ്റ്റൻസ് കൗൺസിൽ അവകാശവാദവുമായി രംഗത്ത് വന്നത്. മൈസൂരുവില്‍ വെച്ചാണ് പ്രഷര്‍ കുക്കര്‍ ബോംബ് ഷാരിഖും സംഘവും നിര്‍മ്മിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam