പെൺകുട്ടികളെ വേണ്ട! മൂന്ന് ദിവസം പ്രായമായ ഇരട്ടകുട്ടികളെ കൊന്ന് കുഴിച്ചുമൂടി പിതാവ്

JULY 10, 2024, 11:30 AM

ന്യൂഡൽഹി: ഡൽഹിയിൽ പിതാവ് മൂന്ന് ദിവസം പ്രായമുള്ള ഇരട്ടകുട്ടികളെ കൊന്നു കുഴിച്ചുമൂടി.പെൺകുട്ടികളെ വളർത്താൻ താത്പര്യമില്ലെന്ന് കാണിച്ചായിരുന്നു ക്രൂര കൊലപാതകം. ജൂൺ 3നായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി നീരജ് സോളങ്കിയെ ഹരിയാനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.

മെയ് 30 ന് ഹരിയാനയിലെ റോഹ്തക്കിലെ സെക്ടർ 36 ലെ ആശുപത്രിയിലാണ് ഇയാളുടെ ഭാര്യ പൂജ സോളങ്കി ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.തുടർന്ന് ഇയാൾ കുട്ടികളെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു.

ഭാര്യയുടെ പരാതിയെത്തുടർന്ന് ജൂൺ 21ന് 32 കാരനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു.പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു.

vachakam
vachakam
vachakam

ഡൽഹി, ഹരിയാന എന്നിവിടങ്ങളിൽ വ്യാപകമായി റെയ്ഡ് നടത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് കുട്ടികളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മാർട്ടം ചെയ്തു. ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ENGLISH SUMMARY: Man Who Didn't Want Daughter, Kills Newborn Twins and Buries Them arrested 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam