ഡല്‍ഹി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. മോഷണം കുറ്റം ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന 26 കാരനെ ആള്‍ക്കൂട്ടം തൂണില്‍ കെട്ടിയിട്ട് അടിച്ചു കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഇസ്സര്‍ അഹമ്മദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സുന്ദര്‍ നഗരിയിലാണ് സംഭവം. ഇരുമ്പ് തൂണില്‍ കെട്ടിയിട്ട് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് തന്നെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്ന ദൃശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുവാവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്