പദയാത്രക്കിടെ ദേഹത്ത് ദ്രാവകം എറിഞ്ഞു; അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം

NOVEMBER 30, 2024, 7:04 PM

ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം. 

ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പ്രവർത്തകർക്കും മറ്റ് നേതാക്കൾക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണശ്രമം നടന്നത്. 

പദയാത്ര നടക്കുന്നതിനിടെ ഒരാൾ പെട്ടെന്ന് കെജ്‌രിവാളിന് നേരെ ദ്രാവകം എറിയുകയാണ്. ഉടൻ തന്നെ മറ്റു പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ തടഞ്ഞു. ഉടൻ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

vachakam
vachakam
vachakam

കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം കെജ്രിവാളിന്‍റെ സമീപത്ത് വെച്ച് ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ദ്രാവകത്തിന്‍റെ തുള്ളികള്‍ കെജ്രിവാളിന്‍റെ ശരീരത്തിൽ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

ഏത് തരത്തിലുള്ള ദ്രാവകമാണ് എറിയാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam