അയോദ്ധ്യയിൽ സരയൂ നദിയിലെ സ്നാനഘട്ടിൽ (രാം കി പൈഡി) കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ച യുവാവിനെ ജനക്കൂട്ടം മർദിച്ചവശനാക്കിയാതായി റിപ്പോർട്ട്. ക്രൂരമർദനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ദമ്പതികൾ ഘട്ടിൽ മുങ്ങിക്കുളിക്കുന്നതാേടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനിടെ യുവാവ് ഭാര്യയെ ചുംബിക്കുന്നതും വിഡിയോയിൽ കാണാം. ഇത് കണ്ട് പ്രകോപിതനായ ഒരാൾ എത്തി യുവാവിനെ പിടിച്ചുവലിച്ച് ആക്രമിക്കാൻ ശ്രമിച്ചു. കരയിൽ കയറി രക്ഷപ്പെടാൻ ദമ്പതികൾ ശ്രമിച്ചതോടെ കൂടുതൽ ആൾക്കാർ എത്തി യുവാവിനെ മർദിക്കുകയായിരുന്നു.
ഭാര്യ ഇടയ്ക്കുകയറി യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. എങ്കിലും ജനക്കൂട്ടം മർദനം തുടരുകയാണ്.
സരയൂ നദിയുടെ തീരത്തുള്ള സ്നാനഘട്ടുകളുടെ ഒരു പരമ്പരയാണ് രാം കി പൈഡി. പുണ്യ നദിയായി കണക്കാക്കുന്ന സരയുവിൽ പുണ്യസ്നാനം ചെയ്യാൻ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ധാരാളം തീർത്ഥാടകർ എല്ലാ ദിവസവും എത്താറുണ്ട്. .
ഇതു സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിരുന്നാലും, ഞങ്ങൾ വിഷയം അന്വേഷിക്കുകയും ദമ്പതികളെയും അവരെ ആക്രമിച്ച അക്രമികളെയും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്നും വിഷയം അന്വേഷിക്കുകയാണെന്നും അയോധ്യ എസ്എസ്പി ശൈലേഷ് പാണ്ഡെ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്