ഓടുന്ന ബസിൽ നിന്ന് മുറുക്കാൻ ചവച്ച് തുപ്പാൻ ശ്രമിക്കുന്നതിനിടെ റോഡിലേക്ക് വീണ് മധ്യവയസ്‌കൻ മരിച്ചു. ഉത്തർപ്രദേശിലെ പുർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് സംഭവം.
ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ലഖ്‌നൗവിലെ ചിൻഹട്ട് പ്രദേശത്തെ താമസക്കാരനായ രാം ജിയവാനാണ് മരിച്ചത്.
ലക്നൗവിൽ നിന്ന് അസംഗഡിലേക്ക് പോവുകയായിരുന്നു ബസ്. 45-കാരനായ യാത്രക്കാരൻ പാൻ മസാല ചവച്ചുകൊണ്ടിരിക്കുകയായിരുന്നു.
എസി ബസായതിനാൽ വാഹനത്തിന്റെ ജനാലകൾ തുറക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ചവച്ച് തുപ്പാൻ വേണ്ടി യാത്രക്കാരൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് ബസിന്റെ വാതിലിന് അരികിൽ വന്നുനിന്നു.
ഓടുന്ന ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് തുപ്പാൻ ശ്രമിച്ചതും നിയന്ത്രണം നഷ്ടപ്പെട്ട് ഇയാൾ തെറിച്ചുവീഴുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്