മമതാ ബാനര്‍ജിയുടെ വസതിയുടെ മതില്‍ ചാടി കടന്നയാള്‍ പിടിയില്‍; നടന്നത് വൻ സുരക്ഷാ വീഴ്ച 

JULY 3, 2022, 6:03 PM

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കൊല്‍കതയിലെ വസതിയുടെ മതില്‍ ചാടി അകത്ത് കടന്നയാള്‍ പിടിയില്‍. കാളിഘട്ടിലുള്ള വസതിയില്‍ ശനിയാഴ്ച രാത്രിയാണ് വന്‍ സുരക്ഷാവീഴ്ചയുണ്ടായത്. രാത്രി മുഴുവന്‍ പരിസരത്ത് തന്നെയിരുന്ന ഇയാളെ രാവിലെ പൊലീസ് പിടികൂടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടഞ്ഞുവച്ചെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് അറിഞ്ഞയുടന്‍ കമീഷനര്‍ വിനീത് ഗോയല്‍ ഉള്‍പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

ഇസഡ് കാറ്റഗറി സെക്യൂരിറ്റി മേഖലയിലേക്ക് ഇയാള്‍ എങ്ങനെ പ്രവേശിച്ചു എന്ന് അന്വേഷിക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. നിയമലംഘനത്തിന് പിന്നിലെ കാരണം കണ്ടെത്താനും അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നു. അതേസമയം, പ്രതി കള്ളനോ അല്ലെങ്കില്‍ മാനസികനില തെറ്റിയ ആളോ ആണെന്നാണ് പ്രാഥമികാന്വേഷണത്തിൽ വിലയിരുത്തുന്നത്, എന്നാല്‍ മറ്റ് കാരണങ്ങളും പൊലീസ് തള്ളിക്കളയുന്നില്ല.

vachakam
vachakam
vachakam

കഴിഞ്ഞ മാസം, മുഖ്യമന്ത്രിയുടെ വസതിക്ക് ഏകദേശം അടുത്ത് ഇരട്ട കൊലപാതകം നടന്നിരുന്നു. വ്യവസായി അശോക് ഷാ കുത്തേറ്റും ഭാര്യ രശ്മിത ഷാ വെടിയേറ്റുമാണ് മരിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള നിരവധി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ പ്രദേശത്തെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭവാനിപൂരിനെ 'സമാധാനപരമായ' പ്രദേശമാണെന്ന് വിശേഷിപ്പിച്ച മമത ബാനര്‍ജി, ചില ബാഹ്യശക്തികള്‍ പ്രദേശത്ത് ശല്യം ഉണ്ടാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു, പ്രശ്നമുണ്ടാക്കുന്നവരെ നേരിടാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. എന്നിട്ടും മുഖ്യമന്ത്രിയുടെ വസതിയില്‍ തന്നെ സുരക്ഷാ വീഴ്ചയുണ്ടായി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam