പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊലിപ്പിക്കാൻ മമത എത്തും 

JUNE 21, 2024, 7:43 PM

ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിക്ക് വേണ്ടി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രചാരണത്തിന് എത്തുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണം പ്രഖ്യാപിക്കുമ്പോൾ മമത വയനാട്ടിലെത്തുമെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം മമത ബാനർജിയും പി ചിദംബരവും തമ്മിൽ പാർലമെൻ്റിലെ പ്രതിപക്ഷ നേതൃത്വത്തിനുള്ള പിന്തുണ ഉൾപ്പെടെയുള്ള സഹകരണം സംബന്ധിച്ച് ചർച്ച നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.ഐയുടെ വിമർശനങ്ങളെ പ്രധാനമായി കാണുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു.

vachakam
vachakam
vachakam

ഇന്ത്യാ മുന്നണിയുടെ മര്യാദകൾ പാലിക്കേണ്ടത് കോൺഗ്രസിൻ്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam