ഓരോ തവണ ഡൽഹിയിൽ വരുമ്പോഴും സോണിയ ഗാന്ധിയെ കാണുന്നതെന്തിനാണ്; മമത 

NOVEMBER 25, 2021, 5:33 AM

ന്യൂ ഡൽഹി: ഓരോ തവണ ഡൽഹിയിൽ വരുമ്പോഴും സോണിയ ഗാന്ധിയെ കാണുന്നതെന്തിനാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ഡൽഹിയിലെത്തിയ ശേഷം പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മമത മറുപടി നൽകിയത്.

ബിജെപിയെ അധികാരത്തിൽ  നിന്നിറക്കാൻ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴും കോൺഗ്രസ്‌ നേതാക്കൾക്ക് എതിരെ നടത്തുന്ന ഇത്തരം പരാമർശങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ കോലിളക്കമാണ് ഉണ്ടാക്കുന്നത്.

കോൺഗ്രസിനെ അവഗണിച്ചും അവരുടെ ഇടം കൈയടക്കിയും ദേശീയ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന കണ്ണിയായി ടിഎംസിയെ മാറ്റിയെടുക്കണമെന്ന മമതയുടെ ലക്ഷ്യമാണ് ഈ പരാമർശത്തിലൂടെ പുറത്ത് വരുന്നത് എന്നാണ് ചിലർ ഇതിനെ വ്യാഖ്യാനിക്കുന്നത്.

vachakam
vachakam
vachakam

സോണിയ ഗാന്ധിയുമായി നല്ല ബന്ധം പുലർത്തുമ്പോഴുണ് രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി എന്നിവരോട് അത്ര അടുപ്പം മമത കാണിക്കാത്തതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്.പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാക്കൾക്കാകട്ടെ  മമതയോട് അത്ര മമതയില്ല എന്നതും മറ്റൊരു വശം.

അതേസമയം  വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ വേരുറപ്പിക്കുന്ന തൃണമൂലിന്റെ മുന്നേറ്റം കോൺഗ്രസ്‌ നേതാക്കൾക്കും അത്ര പിടിക്കുന്നില്ല എന്ന് വേണം പറയാൻ.പാർട്ടി വിട്ട് നിരവധി പേർ തൃണമൂലിലേക്ക് പോകുന്നതും കോൺഗ്രസ്‌ നേതാക്കളെ ചൊടിപ്പിക്കുന്നുണ്ട്.

എങ്കിലും ഇതെല്ലാം ഉള്ളിൽ ഒതുക്കി തത്ക്കാലം മോദിയെ അധികാരത്തിൽ നിന്നിറക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുപോകുകയാണ് ഇരുവരും. ഇതിന്റെ ഭാഗമായി യുപി യിൽ ബിജെപിയെ തോല്പിക്കുന്നതിന് എന്തെങ്കിലും സഹായം ചെയ്യാൻ തൃണമൂലിന് കഴിയുമെങ്കിൽ അതു ചെയ്യുമെന്നാണ് മമത വ്യക്തമാക്കിയിരിക്കുന്നത്.സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആഗ്രഹിക്കുന്ന സഹായം പാർട്ടി ചെയ്തു കൊടുക്കുമെന്നും മമത അറിയിച്ചിരുന്നു

vachakam
vachakam
vachakam

English summary: Mamata Banarji on delhi


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam