ഉത്തരകാശിയിൽ  രക്ഷാപ്രവർത്തനത്തിനായി റോബോട്ടുകളെ ഇറക്കി ഡിആർഡിഒ

NOVEMBER 20, 2023, 9:36 PM

ന്യൂഡൽഹി: ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാൻ ഡിആർഡിഒ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ഭക്ഷണമെത്തിക്കാനും തുരങ്കത്തിൽ കുടുങ്ങിയവരുമായി ആശയവിനിമയം നടത്താനും പൈപ്പ് സ്ഥാപിച്ചു.

ഇതിലൂടെ തൊഴിലാളികളുമായി സംസാരിക്കാൻ സാധിക്കുമെന്ന് നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മൻഷിഷ് ഖൽക്കോ പറഞ്ഞു.

ഇതിന് പുറമെ രണ്ട് റോബോട്ടുകളെ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അറിയിച്ചു. 20ഉം 50ഉം കിലോ ഭാരമുള്ള രണ്ട് റോബോട്ടുകളാണ് അയച്ചിരിക്കുന്നത്. എന്നാൽ മണ്ണിന് ശക്തിയില്ലാത്തതിനാൽ റോബോട്ടുകൾക്ക് അവിടേക്ക് നീങ്ങാൻ കഴിയുമോയെന്ന് വ്യക്തമല്ല.

vachakam
vachakam
vachakam

രക്ഷാദൗത്യത്തിലെ ആദ്യത്തേതും ഏറ്റവും പ്രയാസമേറിയതുമായ കടമ്പ കടന്നതായി അദ്ദേഹം പറഞ്ഞു. ഒമ്പത് ദിവസമായി ഇതിനായുള്ള ശ്രമത്തിലാണ്. ആറിഞ്ച് പൈപ്പാണ് ഇന്ന് സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ തൊഴിലാളികളുമായി ആശയവിനിമയം നടത്താൻ സാധിക്കും. ഭക്ഷണവും മരുന്നുകളും ഇതിലൂടെ എത്തിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam