ഒസ്മാനാബാദിൽ ജീവനുളള ചേരയെ ആറോളം യുവാക്കൾ ചേർന്ന് കഷ്ണങ്ങളാക്കിയതായി റിപ്പോർട്ട്. ഈ ക്രൂരത ഇവർ ക്യാമറയിലും പകർത്തി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വന്യജീവി സ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ചേര എന്ന ഇനം പാമ്പിനെയാണ് ഇവർ കൊന്നത്.
മുംബൈയിലെ എന്‍ജിഒ പ്ലാന്റ്സ് ആന്‍ഡ് അനിമല്‍ വെല്‍ഫെയര്‍ സൊസൈറ്റി (പിഎഡബ്ല്യുഎസ്) ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന് സുനീഷ് സുബ്രഹ്മണ്യന് ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വന്യജീവി), ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഔറംഗബാദ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്ക് കത്തയച്ചു. ഒസ്മാനാബാദിലെ തുള്‍ജാപൂര്‍ താലൂകിലെ അണ്ടൂര്‍ ഗ്രാമത്തില്‍ 6 പേര് ചേര്‍ന്നാണ് പാമ്പിനെ കൊന്നതെന്നാണ് ആരോപണം.
ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. എലി അടക്കം ക്ഷുദ്രജീവികളെ നശിപ്പിക്കുന്ന കർഷകന്റെ മിത്രവും വൈൽഡ്ലൈഫ് പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ച് സംരക്ഷിക്കപ്പെടുന്നതുമായ ജീവിയാണ് ചേര. ഇത്തരത്തിലുളള ചേരയെയാണ് ആറ് യുവാക്കൾ ചേർന്ന് മൃഗീയമായി കൊന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്