മുംബൈ: കൊറോണ വൈറസിൻ്റെ വകഭേദമായ ഒമിക്രോണിന്റെ പുതിയ ഉപവകഭേദങ്ങള്‍ മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചു.
ബിഎ 4, ബിഎ 5 എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. ഹൈദരാബാദിലാണ് രാജ്യത്തെ ആദ്യ ബിഎ 4 കേസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.ഏഴുപേര്‍ക്കാണ് പൂനെയിൽ പുതിയ വകഭേദം സ്ഥിരീകരിച്ചത്.
ജനിതക പരിശോധനയില്‍ നാല് പേരില്‍ ബിഎ 4 ഉപവകഭേദവും മൂന്ന് പേരില്‍ ബിഎ 5 ഉപവകഭേദവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ രണ്ട് പേര്‍ക്ക് വിദേശയാത്രാ വഴിയാണ് രോഗം പടർന്നതെന്ന് കണ്ടെത്തി.
ഈ മാസത്തിൻ്റെ ആരംഭത്തിലാണ് രാജ്യത്തെ ആദ്യ ബിഎ 4 കേസ് റിപ്പോര്‍ട്ട് ചെയ്തത്. സൗത്ത് ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ആള്‍ക്കായിരുന്നു രോഗം കണ്ടെത്തിയത്. ഇതിനുപിന്നാലെ തമിഴ്നാട്ടിലും തെലങ്കാനയിലും രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താനും പരിശോധന വര്‍ധിപ്പിക്കാനും ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. പ്രദീപ് വ്യാസ് വ്യക്തമാക്കി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്