മുംബൈ: ലോഡ്ജില്‍ ഒപ്പം താമസിച്ചിരുന്നയാളെ കുത്തിക്കൊന്ന 55 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ വസായ് നഗരത്തിലെ ഒരു ലോഡ്ജിലാണ് സംഭവം.
രാധാകൃഷ്ണന്‍ വെങ്കിട്ടരാമന്‍ (58) ആണ് മരിച്ചത്. ഇദ്ദേഹം ഒരു ഗായകനായിരുന്നു, പ്രതിയായ രാജു ഷായ്ക്കൊപ്പം ട്രാവലേഴ്സ് ലോഡ്ജില്‍ ഒരു മുറിയിലാണ് താമസിച്ചതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച ഷായും വെങ്കിട്ടരാമനും തമ്മില്‍ തര്‍ക്കമുണ്ടായതായി അദ്ദേഹം പറഞ്ഞു. ഞായറാഴ്ച തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഷാ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് വെങ്കിട്ടരാമനെ കുത്തുകയായിരുന്നു.
പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചുവെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്