സുശീൽ കുമാറിനെതിരെ ലുക്കൗട്ട് നോട്ടീസ്

MAY 11, 2021, 2:20 PM

ന്യൂഡൽഹി : മുൻ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണ കൊല്ലപ്പെട്ട സംഭവത്തിൽ ഒളിവിൽപ്പോയ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ ഡൽഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊലാപാതകം ഗൂഢാലോചന എന്നീക്കുറ്റങ്ങൾ ചുമത്തിയാണ് സുശീലിനെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

സംഭവത്തിനു ശേഷം സുശീൽ ഹരിദ്വാറിലേക്കും പിന്നീട് ഋഷികേശിലേക്കും കടന്നതായി പോലീസ് പറയുന്നു. ഹരിദ്വാറിലെ ഒരു ആശ്രമത്തിലാണ് സുശീൽ കഴിഞ്ഞത്. പിന്നീട് ഡൽഹിയിലേക്ക് തിരിച്ചെത്തിയ ശേഷം ഹരിയാനയിൽ പലയിടങ്ങളിൽ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ നാലിന് ഛത്രസാൽ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്തുണ്ടായ അടിപിടിയിലാണ് സാഗർ റാണ കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam