ഇന്ത്യ - ചൈന ലഡാക്ക് അതിർത്തിയിൽ മാസങ്ങളായി സംഘർഷം തുടരുന്നു.

SEPTEMBER 15, 2020, 6:32 PM

ന്യൂഡൽഹി: ഇന്ത്യ-ചൈന ലഡാക്ക് അതിർത്തിയിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിൽ ചൈനീസ് ഭാഗത്ത് കനത്ത നാശം വിതക്കാൻ ഇന്ത്യൻ സേനകൾക്ക് സാധിച്ചതായി പ്രതിരോധ മന്തി രാജ്നാഥ് സിംഗ് ലോകസഭയിൽ അവകാശപ്പെട്ടു. ലഡാക്ക് അതിർത്തിയിൽ എപ്രിൽ മാസം മുതൽ സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിച്ചു വരികയാണ്.ഇന്ത്യൻ സൈന്യം അതിർത്തിയിൽ എന്തിനും തയ്യാറായിട്ടാണ് നിലകൊള്ളുന്നത്.ഇന്ത്യയുടെ ആഗ്രഹം സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ്. ഈ ഘട്ടത്തിൽ പാർലമെന്റ്, സൈന്യത്തോടൊപ്പം ഉറച്ചു നിൽക്കണമെന്ന് ലോക്സഭയിൽ നടത്തിയ പ്രസ്ഥാവനയിൽ രാജ്നാഥ് സിംഗ് പറഞ്ഞു.കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചെങ്കിലും ഈ ഘട്ടത്തിൽ സഭ സേനകൾക്കൊപ്പം നിൽക്കണമെന്നും അതിനാൽ പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണ്ട എന്നുള്ള നിലപാടാണ് ലോകസഭാ സ്പീക്കർ സ്വീകരിച്ചത്.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS