ചലച്ചിത്രതാരം കിച്ച സുധീപ് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കെപിസിസി വര്‍ക്കിങ് അദ്ധ്യക്ഷന്‍ സതീഷ് ജര്‍ക്കിഹോളി രംഗത്ത്. കിച്ച സുധീപ് കോണ്‍ഗ്രസില്‍ എത്തിയാല്‍ സന്തോഷമെന്ന് ആണ് അദ്ദേഹം പ്രതികരിച്ചത്. നടന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വളരെ നല്ലൊരു കാര്യമാണ്. കര്‍ണാടകയില്‍ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഭിനേതാക്കള്‍ രാഷ്ട്രീയത്തില്‍ ചേരുകയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നും സതീഷ് ജര്‍ക്കിഹോളി പറഞ്ഞു.
അതേസമയം താന്‍ അദ്ദേഹത്തെ നേരില്‍ കണ്ടില്ലെന്നും പാര്‍ട്ടിയില്‍ ചേരുന്ന കാര്യം അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ജര്‍ക്കിഹോളി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്