വാക്‌സിൻ നിർമാണം: കേന്ദ്രത്തോട് അഭ്യർത്ഥനയുമായി അരവിന്ദ് കെജ്രിവാൾ

MAY 11, 2021, 4:08 PM

കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വാക്‌സിൻ നിർമ്മിക്കാനുള്ള അനുമതി കൂടുതൽ കമ്പനികൾക്ക് നൽകാൻ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വാക്‌സിൻ നിർമ്മാണത്തിനുള്ള ഫോർമുല പങ്കുവെയ്ക്കാനാണ് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവാക്‌സിന്റേയും കൊവിഷീൽഡിന്റേയും ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.

നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികളിലാണ് വാക്‌സിൻ നിർമ്മാണം നടക്കുന്നത്. ഈ കമ്പനികൾ പ്രതിമാസം ആറ് മുതൽ എഴ് കോടി വരെ വാക്‌സിനാണ് ഉൽപ്പാദിപ്പിക്കുന്നത്. ഈ രീതിയിൽ എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കാൻ ഏറെ സമയമെടുക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. വാക്‌സിൻ നിർമ്മിക്കാൻ കൂടുതൽ കമ്പനികളെ അനുവദിച്ചാൽ വിതരണം ത്വരിതപ്പെടുത്താൻ സാധിക്കുമെന്ന് കെജ്രിവാൾ അറിയിച്ചു.

വാക്‌സിൻ നിർമ്മിക്കാൻ കൂടുതൽ കമ്പനികൾക്ക് അനുമതി നൽകണം. കേന്ദ്ര സർക്കാർ ഈ കമ്പനികളിൽ നിന്നും വാക്‌സിന്റെ ഫോർമുല വാങ്ങി മറ്റ് കമ്പനികൾക്ക് നൽകണമെന്നും അങ്ങനെ അവർക്ക് സുരക്ഷിതമായി വാക്‌സിൻ നിർമ്മിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

നിലവിൽ പ്രതിദിനം 1.25 ലക്ഷം പേർക്കാണ് ഡൽഹിയിൽ വാക്‌സിൻ നൽകുന്നത്. അടുത്ത് തന്നെ പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് വാക്‌സിനേഷൻ ആരംഭിക്കും. അങ്ങനെ മൂന്ന് മാസത്തിനുള്ളിൽ എല്ലാവരിലേയ്ക്കും വാക്‌സിൻ എത്തിക്കാൻ സാധിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam