കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക; സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ തിരിച്ചയച്ചു

NOVEMBER 29, 2021, 6:45 AM

ബെംഗളൂരു: അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ കര്‍ണാടക കോവിഡ് പരിശോധന കര്‍ശനമാക്കി. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരുമായി തൃശൂരില്‍ നിന്നു മൈസൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മുത്തങ്ങയ്ക്കു സമീപം ബന്ദിപുര്‍ മൂലെഹോളെ ചെക്‌പോസ്റ്റില്‍ നിന്ന് തിരിച്ചുവിട്ടു. 

37 യാത്രക്കാരുണ്ടായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലെ 11 പേര്‍ക്കു മാത്രമേ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. തുടര്‍ യാത്രാ അനുമതി നല്‍കാനാവില്ലെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ അര മണിക്കൂറോളം ബസ് അതിര്‍ത്തിയില്‍ കിടക്കുകയും പിന്നീട് തിരികെ ബത്തേരി ഡിപ്പോയിലെത്തിക്കുകയും ചെയ്തു. യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കി. മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകാനിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്ക് നാടുകളിലേക്കു തിരികെ പോകേണ്ടി വന്നു. സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരുന്നവരെ പിന്നീട് പുറപ്പെട്ട ബെംഗളൂരു ബസില്‍ കയറ്റി വിട്ടു.

കൂടാതെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കും പോകുന്നതിന് അതിര്‍ത്തിയിലെത്തിയ നൂറിലധികം സ്വകാര്യ വാഹനങ്ങളും തിരിച്ചയച്ചു.  അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ ഇന്നലെ മുതല്‍ രാത്രിയിലും പരിശോധന കര്‍ശനമാക്കി. ബെംഗളൂരുവിലെ റെയില്‍വെ സ്റ്റേഷനുകളിലും ബസ് ടെര്‍മിനലുകളിലും കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്നലെ മുതല്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. ഈ മാസം 12നു ശേഷം കേരളത്തില്‍ നിന്ന് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിയ വിദ്യാര്‍ഥികളെ നിര്‍ബന്ധിത ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam