ന്യൂഡല്‍ഹി: ഇന്ത്യയിലെയും ദുബായിലെയും മെട്രോ സ്റ്റേഷനുകളെ താരതമ്യം ചെയ്ത ജെറ്റ് എയര്‍വേസ് സിഇഒ സഞ്ജീവ് കപൂറിനെതിരെ വന്‍ വിമര്‍ശനം. ഇന്ത്യന്‍ മെട്രോ സ്റ്റേഷനുകള്‍ കണ്ണിനു വെറുപ്പേകുന്ന കോണ്‍ക്രീറ്റ് വസ്തു മാത്രമാണെന്നായിരുന്നു കപൂറിന്റെ ട്വീറ്റ്.
'ബെംഗളൂരു, ഗുരുഗ്രാം, കൊല്‍ക്കത്ത... എന്തുകൊണ്ടാണ് നമ്മുടെ ഓവര്‍ഗ്രൗണ്ട് / ഓവര്‍ഹെഡ് മെട്രോ സ്റ്റേഷനുകള്‍ 'കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോണ്‍ക്രീറ്റ് വസ്തു'വായി മാറിയത്? ദുബായ് മെട്രോയെ ശ്രദ്ധിക്കൂ. 10 വര്‍ഷം മുന്‍പെങ്കിലുമാണ് ദുബായ് സ്റ്റേഷന്‍ പണിതത്'' സഞ്ജീവ് കപൂര്‍ ദുബായ് ബെംഗളൂരു സ്റ്റേഷനുകളുടെ ചിത്രം ഉള്‍പ്പെടുത്തിയ ട്വീറ്റില്‍ പറഞ്ഞു.
അതേസമയം, സഞ്ജീവ് കപൂറിന്റെ ട്വീറ്റിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനം ഉയര്‍ന്നു. സ്വന്തം രാജ്യത്തെ അഭിനന്ദിക്കാത്തവരുടെ പതിവു പ്രതികരണം മാത്രമാണിതെന്നാണു ചിലരുടെ അഭിപ്രായം. രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനുകളുടെ ചിത്രങ്ങള്‍ വച്ച് തങ്ങളുടെ വാദം ബലപ്പെടുത്താനുള്ള ശ്രമവും പല ട്വിറ്റര്‍ ഉപഭോക്താക്കളില്‍നിന്നുമുണ്ടായി.
സഞ്ജീവ് കപൂറിനെ പിന്തുണച്ചും ട്വിറ്ററില്‍ വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ പൊതുവായ സംവിധാനങ്ങള്‍ ഇക്കോഫ്രണ്ട്ലിയോ ചെലവു കുറഞ്ഞതോ അതിമനോഹരമോ അല്ലെന്നും പലതും പെട്ടെന്ന് കയറിച്ചെല്ലാനാകാത്ത വിധത്തിലാണ് പണിതിരിക്കുന്നതെന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്