ജെ.ഇ.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യ സൂത്രധാരനായ റഷ്യന്‍ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു

OCTOBER 3, 2022, 10:24 PM

ന്യൂഡല്‍ഹി: 2021 ലെ ജെ.ഇ.ഇ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യ സൂത്രധാരനായ റഷ്യന്‍ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. കസാക്കിസ്ഥാനിലെ അല്‍മാട്ടയില്‍ നിന്നെത്തിയ ഇയാളെ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. ജെ.ഇ.ഇ പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്താണ് ഇയാള്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇത് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഒടുവില്‍ സംഭവത്തി വിദേശ ഇടപെടലുണ്ടായെന്നും തെളിഞ്ഞിരുന്നു. ടിസിഎസ് സോഫ്റ്റ്‌വെയര്‍ അടക്കം ഹാക്ക് ചെയ്തായിരുന്നു ചോര്‍ത്തല്‍. ജെ.ഇ.ഇ പരീക്ഷയ്ക്കായ ടാറ്റ കണ്‍സള്‍ട്ടന്‍സി നിര്‍മിച്ച സോഫ്‌റ്റ്വെയര്‍ ആയിരുന്നു ഹാക്ക് ചെയ്യപ്പെട്ടത്. 2021 സെപ്റ്റംബറിലാണ് സ്വകാര്യ കമ്പനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണത്തില്‍ റഷ്യന്‍ പൗരനായ പ്രതിയുടെ പങ്ക് വ്യക്തമായതോടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഡല്‍ഹി-എന്‍സിആര്‍, പുനെ, ജംഷദ്പുര്‍, ഇന്‍ഡോര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ 19 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 ലാപ്ടോപ്പുകള്‍, ഏഴ് പിസികള്‍, 30 ഓളം പോസ്റ്റ്-ഡേറ്റഡ് ചെക്കുകള്‍, മാര്‍ക്ക് ഷീറ്റുകള്‍ തുടങ്ങിയവയും ഹാക്കിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് പരീക്ഷ എഴുതുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാര്‍ക്ക് ഷീറ്റുകള്‍, യൂസര്‍ ഐഡികള്‍, പാസ്വേഡുകള്‍, പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ എന്നിവ സെക്യൂരിറ്റിയായി വാങ്ങിയിരുന്നതായും ആരോപണമുണ്ട്. 

പരീക്ഷ എഴുതാനായി ഒരാളില്‍ നിന്ന് 15 ലക്ഷം രൂപവരെ ഈടാക്കിയിരുന്നതായും സിബിഐ വക്താവിനെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam