ജയലളിതയുടെ  ചെന്നൈയിലെ പയസ് ഗാര്‍ഡനിലെ വസതി ചരിത്ര സ്മാരമാക്കി

JANUARY 28, 2021, 7:23 PM

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചെന്നൈയിലെ പയസ് ഗാര്‍ഡനിലെ കൊട്ടാര സമാനമായ വീട് സ്മാരക മന്ദിരമാക്കി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വേദനലയം എന്ന പേരിലറിയപ്പെടുന്ന ജയലളിതയുടെ വസതിയാണ് സ്മാരകമാക്കിയിരിക്കുന്നത്. 

വേദനിലയത്തില്‍ ഇപ്പോഴും ജയലളിതയുടെ നിരവധി വിലപിടിപ്പുള്ള ശേഖരണങ്ങളുണ്ട്. 601.4 കിലോ തൂക്കത്തില്‍ വെള്ളി കൊണ്ടുള്ളതും 4.4 കിലോ തൂക്കത്തില്‍ സ്വര്‍ണം കൊണ്ടുള്ളതുമായ ആഭരണങ്ങള്‍ മറ്റുമുണ്ടെന്നതാണ് റിപ്പോര്‍ട്ട്. ഇതിനു പുറമെ നിരവധി ഔദ്യോഗിക രേഖകളും മറ്റും വേദനിലയത്തിനുള്ളിലുണ്ട്.

മുഖ്യമന്ത്രി പളനിസ്വാമിയാണ് വേദനിലയം സ്മാരകമായി അനാഛേദനം നടത്തിയത്. ഉപമുഖ്യമന്ത്രി പനീര്‍ സെല്‍വവും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം പൊതുജനങ്ങള്‍ക്കായി വസതി ഇപ്പോള്‍ തുറന്നു കൊടുക്കുന്നില്ല. മദ്രാസ് ഹൈക്കോടതി ഇതിന് വിലക്കേര്‍പ്പെടുത്തിയതാണ് കാരണം.

vachakam
vachakam
vachakam

ഇപിഎസ്, ഒപിഎസ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെയുള്ള എഐഎഡിഎംകെ നേതാക്കന്‍മാരും നിയമസഭാ സ്പീക്കര്‍ പി ധനപാലും വേദനിലയത്തിനുള്ളില്‍ ദീപം തെളിയിച്ചു. പൊതുജനങ്ങള്‍ക്ക് പരിപാടിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ലായിരുന്നെങ്കിലും വേദനിലയത്തിനു ചുറ്റും നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ജയലളിതയുടെ ശവകുടീരം വലിയ സ്മാരകമാക്കി ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇപ്പോള്‍ വസതിയും സ്മാരക മന്ദിരമാക്കിയിരിക്കുന്നത്.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam