ഡല്‍ഹി: ഖാലിസ്ഥാന്‍, കാനഡ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോഗുമായി കൂടികാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യക്കെതിരായ ആരോപണവും, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നവും കൂടികാഴ്ചയില്‍ ചര്‍ച്ചയായി.
ഞാന്‍ ഇന്ന് മന്ത്രി വോംഗിനോട് അതിനെക്കുറിച്ച് സംസാരിച്ചു. നമ്മുടെ ഇരുരാജ്യങ്ങളുമായും ഓസ്ട്രേലിയയ്ക്ക് നല്ല ശക്തമായ ബന്ധമുണ്ട്. അതിനാല്‍, ഈ വിഷയത്തില്‍ ഓസ്ട്രേലിയ നമ്മുടെ കാഴ്ചപ്പാട് മനസ്സിലാക്കേണ്ടത് പ്രധാനമാണ്.- ജയശങ്കര്‍ പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങള്‍ വിപുലമായ ചര്‍ച്ച നടത്തി. ഇന്ത്യയും ഓസ്ട്രേലിയയും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ആഗോള ക്രമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ലിബറല്‍ ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയിലും, ക്വാഡ് പങ്കാളികള്‍ എന്ന നിലയിലും, ഇരു രാജ്യങ്ങളും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരും. രാജ്യാന്തര ജലത്തില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ഞങ്ങള്‍ പിന്തുണയ്ക്കും, പ്രാദേശിക സമഗ്രതയെയും പരമാധികാരത്തെയും മാനിച്ച് എല്ലാ രാജ്യങ്ങളുടെയും വളര്‍ച്ച, സുരക്ഷ എന്നിവയെ പ്രോത്സാഹിപ്പിക്കുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ ക്വാഡിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്വാഡ് വളരെയധികം പുരോഗതി കൈവരിച്ചു. വിശാലമായ വിഷയങ്ങളില്‍ ഈ രാജ്യങ്ങളില്‍ സഹകരിക്കുന്നുണ്ട്. ക്വാഡിലേക്കായി നമുക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചായിരുന്നു ഇന്നത്തെ ചര്‍ച്ചയെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്