ചൈനയാണ് ഇന്ത്യയുടെ പ്രധാനവ്യവസായ പങ്കാളി: എസ് ജയശങ്കര്‍

JANUARY 28, 2021, 6:38 PM

ദില്ലി; ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി അതിര്‍ത്തി പ്രദേശങ്ങള്‍ ശാന്തമാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യഥാര്‍ഥ നിയന്ത്രണരേഖയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ലഡാക്കിലെ അതിര്‍ത്തിസംഘര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതായി മന്ത്രി വിലയിരുത്തി. 

അതിര്‍ത്തികളില്‍ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളും സൈനിക വിന്യാസം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടെന്ന് ജയശങ്കര്‍ കുറ്റപ്പെടുത്തി. ചൈന ഇന്ത്യയുടെ പ്രധാനവ്യവസായ പങ്കാളിയായി മാറിയെന്ന് മാത്രമല്ല വിദ്യാഭ്യാസത്തിനും വിനോദസഞ്ചാരത്തിനുമായി ഇന്ത്യക്കാര്‍ മുഖ്യമായി തെരഞ്ഞെടുക്കുന്ന രാജ്യം കൂടിയാണ് ചൈനയെന്നും മന്ത്രി പറഞ്ഞു.

ചൈന ഇന്ത്യയുടെ പ്രധാനവ്യവസായ പങ്കാളിയാണെന്നും ഇന്ത്യയും ചൈനയും സമാന്തരമായി വളരുന്നത് ചരിത്രസംഭവമാണെന്നും മന്ത്രി പറഞ്ഞു. 13-ാമത് അഖിലേന്ത്യ ചൈനീസ് പഠനസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

എന്നാല്‍ എല്ലാ സംഘര്‍ഷങ്ങള്‍ക്കും വൈജാത്യങ്ങള്‍ക്കുമിടയിലും അതിര്‍ത്തികള്‍ അടിസ്ഥാനപരമായി ശാന്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് സൈന്യം ഗാല്‍വാനില്‍ നിയന്ത്രണരേഖ ലംഘിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്ന് മന്ത്രി പറഞ്ഞു. നിയന്ത്രണരേഖ ലംഘിച്ച ചൈനീസ് സേനയെ ഇന്ത്യന്‍ സൈനികര്‍ ധീരമായി തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam