ജയില്‍ വകുപ്പ് ഡിജിപിയെ കുഴത്തറുത്ത് കൊന്നു; വീട്ടുജോലിക്കാരനെ കാണാനില്ല

OCTOBER 3, 2022, 9:53 PM

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച അര്‍ധരാത്രിയാണ് എച്ച്‌കെ ലോഹ്യയെ (57) ജമ്മുവിലെ ഉദയവാല ഏരിയയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥന്റെ വീട്ടുജോലിക്കാരനെ കാണാനില്ലെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

കഴുത്ത് അറുത്ത നിലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയുടെ മൃതദേഹം കണ്ടെത്തിത്. ഇതിനു ശേഷം കത്തിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. ജമ്മുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.

പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായും വീട്ടുജോലിക്കാരന്‍ ഒളിവിലാണെന്നും എഡിജിപി മുകേഷ് സിംഗ് അറിയിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘവും ക്രൈം സംഘവും സ്ഥലത്ത് പരിശോധന നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും എഡിജിപി അറിയിച്ചു.

vachakam
vachakam
vachakam

2022 ഓഗസ്റ്റ് മൂന്നിനാണ് ലോഹ്യ ജമ്മു-കശ്മീര്‍ ജയില്‍ വകുപ്പ് ഡിജിപിയായി ചുമതലയേറ്റത്.

സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ലോഹ്യയും കുടുംബവും സുഹൃത്ത് രാജീവ് ഖജൂരിയയുടെ വീട്ടിലായിരുന്നു താമസം. എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും അന്വേഷണം എന്ന് പൊലീസ് അറിയിച്ചു. 1992 ബാച്ച് ഐപിഎസ് ഓഫീസറാണ് അമ്പത്തിമൂന്നുകാരനായ ഹേമന്ത് കുമാര്‍ ലോഹ്യ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam