ഇംഫാല്‍: മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐആര്‍ബി) ഒരു ജവാനും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.
മണഇപ്പൂരിലെ ലീമാഖോങ് മിഷന്‍ വെങ് ഗ്രാമത്തില്‍ നിന്നുള്ള ഐആര്‍ബി സൈനികനായ ഹെന്‍മിന്‍ലെന്‍ വൈഫെയ്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഹുങ്കോ കുക്കി ഗ്രാമത്തില്‍ നിന്നുള്ള താങ്മിന്‍ലുന്‍ ഹാങ്‌സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹാരോഥേലിനും കോബ്ഷ ഗ്രാമത്തിനും ഇടയിലാണ് അക്രമികള്‍ പതിയിരുന്ന് ആക്രമണം നടത്തിയത്. ഐആര്‍ബി ഉദ്യോഗസ്ഥരെയും കൊണ്ട് പോകുകയായിരുന്ന മാരുതി ജിപ്സിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ പരിക്കേറ്റ് ഹെന്‍മിന്‍ലെന്‍ വൈഫെയും താങ്മിന്‍ലുന്‍ ഹാങ്സിങ്ങും മരണത്തിന് കീഴടങ്ങി.
ആക്രമണത്തെത്തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടാന്‍ തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്