ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ

APRIL 17, 2021, 11:23 AM

ന്യൂഡെൽഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മുംബയ്, ഡൽഹി, അഹമ്മദാബാദ്, ലക്‌നൗ തുടങ്ങിയ പ്രമുഖനഗരങ്ങളിലെ ആശുപത്രികൾ നിറയുകയാണ്. ഓക്‌സിജൻ ക്ഷാമം നിരവധിപേരുടെ മരണത്തിന് ഇടയാക്കുന്നു. മെഡിക്കൽ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നു. 

കൊവിഡ് വർദ്ധിക്കുന്ന മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി, ഡൽഹി, ഛത്തീസ്ഗഢ്, കർണാടക, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലെ ഓക്‌സിജൻ ലഭ്യതയും അടുത്ത 15 ദിവസത്തെ ആവശ്യകതയും പ്രധാനമന്ത്രി വിലയിരുത്തി. ഓക്‌സിജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. 

ഓക്‌സിജൻ ടാങ്കറുകൾക്ക് അന്തർ സംസ്ഥാന പെർമിറ്റില്ലാതെ സഞ്ചരിക്കാൻ അനുമതി നൽകി. 24 മണിക്കൂർ പ്രവർത്തിക്കാൻ സിലിണ്ടർ ഫില്ലിംഗ് പ്ലാന്റുകളെ അനുവദിക്കും. വ്യാവസായിക സിലിണ്ടറുകൾ ശുദ്ധീകരിച്ചശേഷം മെഡിക്കൽ ഓക്‌സിജന് ഉപയോഗിക്കാൻ അനുവദിക്കും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam