ഇൻഡോര്‍: രാമനവമി ആഘോഷങ്ങള്‍ക്കിടെ മധ്യപ്രദേശിലെ ഇൻഡോറിൽ ക്ഷേത്ര കിണറിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തിൽ മരണം 13 ആയി. 19 പേരെ ഇതുവരെ രക്ഷിച്ചു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്. സ്നേഹ് നഗര്‍ ഏരിയയിലെ ശ്രീ ബാലേശ്വര്‍ ക്ഷേത്രത്തിലാണ് സംഭവം. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടത്തില്‍ 13 പേര്‍ മരിച്ചതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോതം മിശ്രയാണ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് നിന്ന് 11 മൃതദേഹങ്ങള്‍ (10 സ്ത്രീകളും ഒരു പുരുഷനും) കണ്ടെടുത്തിട്ടുണ്ട്. 19 പേരെ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയവരില്‍ രണ്ട് പേര്‍ പരിക്കുകളോടെ മരണത്തിന് കീഴടങ്ങി. ക്ഷേത്രത്തിനുള്ളില്‍ വെച്ച് കിണറ്റിന് മുകളിലെ മൂടിയ പ്രതലത്തില്‍ നിന്ന് പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടം. മൂടുപടം തകര്‍ന്ന് ഭക്തര്‍ കിണറിലേക്ക് വീഴുകയായിരുന്നു.
സംഭവസമയത്ത് രണ്ട് ഡസനോളം പേര്‍ കിണറ്റിന് മുകളിലായി നിന്നിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകട വിവരം അറിയിച്ചിട്ടും ആംബുലന്‍സും ഫയര്‍ഫോഴ്സും യഥാസമയം സ്ഥലത്തെത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
പിന്നാലെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്‍ഡോര്‍ ജില്ലാ ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പിന്നാലെ ഇന്‍ഡോര്‍ പോലീസിലെയും ജില്ലാ ഭരണകൂടത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.
ഇന്‍ഡോര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്