വാർത്ത വ്യാജം: രാജ്ദീപ് സര്‍ദേശായിക്കെതിരെ നടപടിയുമായി ഇന്ത്യാടുഡേ

JANUARY 28, 2021, 7:40 PM

റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ട്വിറ്ററിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്ന ആരോപണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ നടപടിയുമായി ഇന്ത്യാ ടുഡേ ചാനല്‍. ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററും ചാനലിലെ മുതിര്‍ന്ന വാര്‍ത്താവതാരകനുമാണ് രാജ്ദീപ് സര്‍ദേശായി.

ഡല്‍ഹിയിലെ പ്രക്ഷോഭത്തിനിടെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് വെടിവച്ചെന്നും ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടെന്നുമാണ് രാജ്ദീപ് ട്വീറ്റ് ചെയ്തത്. എന്നാല്‍, അമിത വേഗത്തിലെത്തിയ ട്രാക്ടര്‍ പൊലീസിന്റെ ബാരിക്കേഡില്‍ ഇടിച്ചു മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഇതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടിരുന്നു. പിന്നാലെ രാജ്ദീപിനെതിരെയും ഇന്ത്യ ടുഡേ ചാനലിനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. 

രണ്ടാഴ്ചത്തേക്ക് വാര്‍ത്താ അവതരണത്തില്‍ നിന്ന് രാജ്ദീപിനെ മാറ്റിയെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. സസ്‌പെന്‍ഷനൊപ്പം ഒരു മാസത്തെ ശമ്പളവും അദ്ദേഹത്തിന് നല്‍കില്ലെന്നുമാണ് ചാനല്‍ അറിയിപ്പ്. 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam