ഹര്‍ ഘര്‍ തിരംഗ: 10 ദിവസത്തിനിടെ ഒരു കോടിയിലേറെ ത്രിവര്‍ണ പതാകകള്‍ വിറ്റ് ഇന്ത്യ പോസ്റ്റ്

AUGUST 12, 2022, 4:26 PM

ന്യൂഡെല്‍ഹി: സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കാന്‍ ത്രിവര്‍ണ പതാകകള്‍ ലഭ്യമാക്കാനുള്ള തപാല്‍ വകുപ്പിന്റെ ഉദ്യമം വന്‍ വിജയം. ഒരു കോടിയിലേറെ ത്രിവര്‍ണ പതാകകളാണ് 10 ദിവസം കൊണ്ട് ഇന്ത്യ പോസ്റ്റ് വിറ്റഴിച്ചത്. രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ പതാകകള്‍ ലഭ്യമാണ്. പോസ്റ്റ് ഓഫീസുകള്‍ക്ക് പുറമെ ഓണ്‍ലൈനിലും പതാകകള്‍ വില്‍ക്കുന്നുണ്ട് തപാല്‍ വകുപ്പ്.

എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയുടെ ഭാഗമായാണ് ത്രിവര്‍ണ പതാകകള്‍ ഇന്ത്യ പോസ്റ്റ് ലഭ്യമാക്കിയിരിക്കുന്നത്. 25 രൂപ മാത്രമാണ് പതാകയ്ക്ക് ഈടാക്കുന്നത്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ രാജ്യത്തെ ഏത് വീട്ടഡ്രസിലും പതാകകള്‍ സൗജന്യമായി എത്തിക്കും. ഇപോസ്റ്റ് ഓഫീസ് സൗകര്യമുപയോഗിച്ച് 1.75 ലക്ഷത്തിലേറെ പതാകകള്‍ ഇതിനകം ആളുകള്‍ വാങ്ങിക്കഴിഞ്ഞു. 4.2 ലക്ഷം തപാല്‍ ജീവനക്കാരിലൂടെ ഹര്‍ ഘര്‍ തിരംഗ സന്ദേശം ആദിവാസി മേഖലകളടക്കം എല്ലാ പ്രദേശങ്ങളിലും നല്‍കാനായെന്നും തപാല്‍ വകുപ്പ് പറയുന്നു. ഓഗസ്റ്റ് 15 ാം തിയതി വരെ പോസ്റ്റ് ഓഫീസുകളിലൂടെ ത്രിവര്‍ണ പതാകകള്‍ ലഭിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam