ന്യൂഡെല്‍ഹി: മലേഷ്യക്ക് 18 തേജസ് ലഘു യുദ്ധവിമാനങ്ങള്‍ വില്ക്കാന് തീരുമാനമായതായി പ്രതിരോധമന്ത്രാലയം പാര്‍ലമെന്റില്‍ വ്യക്തമാക്കി. 18 തേജസ് വിമാനങ്ങള്‍ ആവശ്യപ്പെട്ട് റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സ് കഴിഞ്ഞ വര്‍ഷം പ്രൊപ്പോസല്‍ നല്‍കിയിരുന്നു. ഇത് അംഗീകരിച്ചാണ് വിമാനങ്ങള്‍ വില്‍ക്കുന്നത്.
അര്‍ജന്റീന, ഓസ്ട്രേലിയ, ഈജിപ്റ്റ്, യുഎസ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും തേജസ് വാങ്ങാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎല്‍) തേജസ് ലഘു യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. 83 തേജസ് വിമാനങ്ങള്‍ നിര്‍മിക്കാന്‍ 6 ബില്യണ്‍ ഡോളറിന്റെ കരാര്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം എച്ച്എഎലിന് നല്‍കിയിരുന്നു. 2025 ഓടെ കാലപ്പഴക്കം ബാധിച്ച സോവിയറ്റ് യൂണിയന് നിര്‍മിത മിഗ്-21 വിമാനങ്ങളെല്ലാം ഒഴിവാക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്