ഇന്ത്യയിൽ വാക്സിൻ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

MAY 3, 2021, 1:24 PM

മുംബൈ: വരും മാസങ്ങളിൽ രാജ്യത്ത്  വാക്സിൻ ക്ഷാമം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നൽകി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല.വാക്‌സിന്റെ ഉത്പാദനം നിലവിലെ 60-70 ദശലക്ഷത്തിൽ നിന്ന്  100 ദശലക്ഷം ഡോസായി ജൂലൈ മാസത്തോടെ മാത്രമേ ഉയർത്താൻ സാധിക്കുവെന്നും അദ്ദേഹം വ്യക്തമാക്കി. 

വാക്സിൻ ഓർഡറുകളുടെ അഭാവം മൂലം ഉത്പാദന ശേഷി താൻ വർദ്ധിപ്പിച്ചിരുന്നില്ലെന്ന്  അദ്ദേഹം ഒരു അഭിമുഖത്തിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതിനാൽ രാജ്യത്ത് വാക്‌സിൻ ക്ഷാമം ജൂലൈ വരെ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാജ്യത്ത് മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കുമായി സർക്കാർ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.എന്നാൽ മെയ് ഒന്നിന് 1.83 ദശലക്ഷം കുത്തിവയ്പ്പുകൾ മാത്രമാണ് നടന്നത്.പല സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വേണ്ടത്ര വാക്സിനുകൾ ലഭിക്കാഞ്ഞതാണ് ഇതിന് കാരണമായത്.പൂനാവാല നൽകിയ വാക്‌സിൻ ക്ഷാമത്തിന്റെ മുന്നറിയിപ്പ് വരും ദിനങ്ങളിൽ വാക്‌സിനേഷൻ പ്രക്രിയയെ എങ്ങനെ ബാധിക്കുമെന്നത് പിന്നീട് മാത്രമെ വ്യക്തമാകു.

vachakam
vachakam
vachakam

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയർന്ന സാഹചര്യത്തിൽ മാർച്ച്‌ മാസത്തോടെ വാക്‌സിന്റെ 110 ദശലക്ഷം ഡോസുകൾ അധികമായി ഓർഡർ ചെയ്തിരുന്നു.വിപുലീകരിച്ച വാക്സിനേഷൻ ഡ്രൈവിനായി സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉയർന്ന വില കമ്പനി ഈടാക്കുന്നതിനെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു.ഇതോടെ സംസ്ഥാന സർക്കാരുകൾ നൽകേണ്ട വില 400 രൂപയിൽ നിന്ന് 300 രൂപയായി സെറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം കുറയ്ക്കുകയായിരുന്നു.

English summary: India is likely to face a vaccine shortage for the next few months, Serum Institute CEO Adar Poonawalla said


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam