കന്നഡ ഗാനങ്ങൾ ആലപിച്ചു; മഹാരാഷ്ട്ര-കർണാടക അതിർത്തിയിൽ വിവാഹ സംഘത്തിന് നേരെ ആക്രമണം

MAY 28, 2022, 8:03 PM

കന്നഡ ഗാനങ്ങൾ ആലപിക്കുകയും കന്നഡ പതാകകൾ പിടിച്ച് നൃത്തം ചെയ്യുകയും ചെയ്തതിന് മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ (എംഇഎസ്) പ്രവർത്തകർ വിവാഹ ഘോഷയാത്ര സംഘത്തെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് റിപോർട്ട്.

ബെലഗാവി താലൂകിലെ ദാമനെ ഗ്രാമത്തിലെ സിദ്ദു സായ്ബന്നവറും രേഷ്മയും തമ്മിലുള്ള വിവാഹത്തിനിടെയാണ് അക്രമം നടന്നത്. വരനെ രാത്രി കന്നഡ ഗാനങ്ങൾ ആലപിച്ച് ഘോഷയാത്രയായി പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അതിനിടെ ചന്നമ്മ നഗറിൽ എംഇഎസ് പ്രവർത്തകർ ഘോഷയാത്രയെ വഴിതിരിച്ചുവിടുകയും വരനെ അധിക്ഷേപിക്കുകയും അഞ്ച് യുവാക്കളെ മർദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം ആക്രമത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അപലപിച്ചു. പൊലീസ് ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ട്. ആരെങ്കിലും നിയമം കൈയിലെടുക്കുന്നത് അനുവദിക്കില്ല. കന്നഡക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുമ്പോൾ സർകാർ ഉചിതമായ നടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam