ഡല്‍ഹി: ഇന്ത്യന്‍ ഹൈക്കമ്മീഷനും കാനഡ, ലണ്ടന്‍, സാന്‍ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ എംബസികള്‍ക്കും മുന്നിലും നടന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍.
പ്രതിഷേധത്തില്‍ പങ്കെടുത്ത ഖാലിസ്ഥാന്‍ ഗ്രൂപ്പുകള്‍ക്കെതിരെ കേന്ദ്രം ശക്തമായ നടപടിയെടുക്കുമെന്ന് സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പഞ്ചാബിലെ തീവ്ര മതപ്രഭാഷകന്‍ അമൃത്പാല്‍ സിങ്ങിനെതിരായ പോലീസ് നടപടിയെ തുടര്‍ന്നാണ് ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകര്‍ അക്രമാസക്തരായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അക്രമത്തില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു വരികയാണെന്നാണ് വിവരം.
യുകെ, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ക്കാരുകളോടും അക്രമികളെ കണ്ടെത്തി നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഡല്‍ഹി പോലീസ് നേരത്തെ തന്നെ അന്വേഷിച്ചിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവരെ ഇന്ത്യ 'ബ്ലാക്ക് ലിസ്റ്റില്‍' ഉള്‍പ്പെടുത്തുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്