സ്പുട്‌നിക് വി വാക്‌സിൻ ഉടൻ ആഭ്യന്തര വിപണിയിൽ ലഭ്യമാകും

MAY 11, 2021, 3:11 PM

റഷ്യയുടെ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് വി ഉടൻ ആഭ്യന്തര വിപണിയിൽ ലഭ്യമാകും. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വാക്‌സിന്റെ ചുമതലയുള്ള റെഡ്ഡീസ് ലബോറട്ടറിയുമായി ആശുപത്രികൾ ചർച്ച നടത്തിവരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം അവസാനത്തോടെ വാക്‌സിൻ ആളുകൾക്ക് നൽകി തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിദിന രോഗബാധ വർദ്ധിച്ചതോടെയാണ് വാക്‌സിൻ ലഭ്യമാക്കണമെന്ന ആവശ്യവുമായി ആശുപത്രികൾ റെഡ്ഡീസ് ലബോറട്ടറിയെ സമീപിച്ചത്. അടിയന്തിര ഉപോയഗത്തിന് അനുമതി ലഭിച്ചതിനെ തുടർന്ന് ഈ മാസം ഒന്നാം തീയതി റഷ്യയിൽ നിന്നും എത്തിച്ച 15 ലക്ഷം ഡോസ് വാക്‌സിൻ റെഡ്ഡീസ് ലബോറട്ടറിയുടെ പക്കൽ ഉണ്ട്. ഇത് ഉടൻ ആളുകൾക്ക് നൽകണമെന്നാണ് ആവശ്യം. നിലവിൽ കൊവാക്‌സിൻ, കൊവിഷീൽഡ് എന്നീ വാക്‌സിനുകളാണ് നൽകി വരുന്നത്.

കഴിഞ്ഞ മാസമാണ് വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സ്പുട്‌നിക് വിയുടെ ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്. വാക്‌സിനേഷനായി 1.8 കോടി ഡോസുകളാണ് റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്നത്. ബാക്കി വാക്‌സിൻ ഡോസുകൾ അടുത്തമാസങ്ങളിൽ രാജ്യത്ത് എത്തുമെന്നാണ് റെഡ്ഡീസ് ലബോറട്ടറിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam