മസ്ജിദിനകത്ത് ഇമാമിനെ കഴുത്തറുത്തു കൊന്നു

FEBRUARY 26, 2021, 9:00 PM

ലക്‌നൗ : ഉത്തർപ്രദേശിൽ മസ്ജിദിനകത്ത് ഇമാമിനെ കഴുത്തറുത്തു കൊന്നു. റാംപൂർ ജില്ലയിലാണ് സംഭവം. നഗാലിയ അഖ്വിൽ മസ്ജിദിലെ ഇമാമുമായ പഞ്ചാബ് സ്വദേശിയുമായ സഖീർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ ജലീസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 307 എന്നീ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു.

രാവിലെയോടെയാണ് സംഭവം. രാവിലെ മസ്ജിദിൽ എത്തിയ ജലീസ് അഖ്വിലിന്റെ കഴുത്ത് അറുക്കുകയായിരുന്നു. ഇമാമിനെ രക്ഷിക്കാൻ ശ്രമിച്ചയാളെയും ഇയാൾ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇമാം മസ്ജിദിൽ വെച്ചു തന്നെ മരിക്കുകയായിരുന്നു.

സ്ഥാനം സ്വന്തമാക്കാനും, അസാൻ (രാവിലത്തെ പ്രാർത്ഥന) നടത്താനും വേണ്ടിയാണ് ജലീസ് പുരോഹിതനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അസാൻ നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇവർ തമ്മിൽ തർക്കം നിന്നിരുന്നതായി പ്രദേശവാസികളും വ്യക്തമാക്കി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam